ലോക ബാഡ്മിന്റൻ: തുടർ‍ച്ചയായി മൂന്നാം തവണയും സിന്ധു ഫൈനലിൽ‍


ലോക ബാഡ്മിന്റൻ ചാന്പ്യൻ്‍ഷിപ്പിലെ വനിതാ വിഭാഗത്തിൽ‍ ഇന്ത്യൻ താരം പി.വി സിന്ധു ഫൈനലിൽ‍ കടന്നു. സെമിഫൈനലിൽ‍ ചൈനീസ് താരം ചെൻ‍ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകൾ‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അർ‍ഹത നേടിയത്. സ്‌കോർ‍ 21−7, 21−14.

ലോക ചാന്പ്യൻഷിപ്പിൽ‍ തുടർ‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് സിന്ധു. കഴിഞ്ഞ രണ്ടു വർ‍ഷവും സിന്ധു ലോക ചാന്പ്യൻ‍ഷിപ്പ് ഫൈനലിൽ‍ കടന്നെങ്കിലും കലാപ്പോരിൽ‍ തോറ്റ് വെള്ളിയിൽ‍ ഒതുങ്ങുകയായിരുന്നു. ലോക ചാന്പ്യൻഷിപ്പിൽ‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്.

പുരുഷ വിഭാഗത്തിൽ‍ ബി.സായ് പ്രണീതും സെമിഫൈനൽ‍ ബർ‍ത്ത് നേടിയിട്ടുണ്ട്. ലോക ഒന്നാം നന്പർ‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് ഇന്ത്യൻ താരത്തിന് എതിരാളി. ജപ്പാൻ ഓപ്പൺ സെമിഫൈനലിൽ‍ മൊമോറ്റയോട് സായ് തോൽ‍വി വഴങ്ങിയിരുന്നു. 36 വർ‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോക ബാഡ്മിന്റൻ പുരുഷവിഭാഗത്തിൽ‍ മെഡലുറപ്പിച്ച ആദ്യ ഇന്ത്യൻ താരമായി മാറി ബി.സായ് പ്രണീത്.

You might also like

Most Viewed