ലോക കപ്പ് ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശകൊണ്ടല്ല വിരമിച്ചത്: റായിഡു


ന്യൂഡൽഹി: ലോക കപ്പ് ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശയല്ല വിരമിക്കലിനു പിന്നിലെന്ന് അന്പാടി റായിഡു. ‘വിരമക്കാനുള്ള തീരുമാനം തീർ‍ത്തും വൈകാരികം മാത്രമായിരുന്നുവെന്ന് ഒരിക്കലും പറയാനാകില്ല. ലോകകപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ നാലു വർ‍ഷമായി ഞാൻ വളരെയധികം അദ്ധ്വാനിച്ചു. ഇടംകിട്ടാതെ പോയപ്പോൾ‍ വിരമിക്കാനുള്ള സമയമായെന്നു തോന്നി. ടീമിൽ‍നിന്നും പിന്തള്ളപ്പെട്ടതിലുള്ള നിരാശയല്ല വിരമിക്കാനുള്ള കാരണം. ഒരു ലക്ഷ്യത്തിനായി അദ്ധ്വാനിക്കുകയും അതു കിട്ടാതെ വരികയും ചെയ്യുന്പോൾ‍ നിർ‍ത്താം എന്നും നമുക്ക് തോന്നും. അത്രേയുള്ളൂ’ റായിഡു പറഞ്ഞു.

എത്രയും വേഗം ടി20 ക്രിക്കറ്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ റായിഡു ഐ.പി.എല്ലിൽ‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്നും പറഞ്ഞു. ‘ചെന്നൈ സൂപ്പർ‍ കിംഗ്സ് തനിക്ക് എല്ലായ്പ്പോളും വലിയ പിന്തുണ നൽ‍കുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐ.പി.എല്ലിൽ‍ ചെന്നൈ സൂപ്പർ‍ കിംഗ്സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയിൽ‍ താൻ മുന്നൊരുക്കം നടത്തു’മെന്നും റായിഡു പറഞ്ഞു.

ലോക കപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച വാർ‍ത്തകളിൽ‍ ഒന്നായിരുന്നു അന്പാടി റായിഡുവിന്റെ വിരമിക്കൽ‍. 

You might also like

Most Viewed