ബാഡ്മിന്റൺ: ലോകം കീഴടക്കി സിന്ധു


ബേസല്‍: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യന്‍ താരത്തിന് കന്നി കിരീടം.  നൊസോമി ഒകുഹാരയോട് പകരംവീട്ടി പി.വി സിന്ധു ഇന്ത്യ്ക്ക് വേണ്ടി ആദ്യ കിരീടം സ്വന്തമാക്കി.

മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു ആധികാരികമായാണ് തോല്‍പിച്ചത്. തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍  ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു. 

ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ബേസലില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയത്. സ്‌കോര്‍: 21-7, 21-7.

You might also like

Most Viewed