അണ്ടർ 19 ഏഷ്യാ കപ്പ്: പാക്കിസ്ഥാനെ തകർ‍ത്ത് ഇന്ത്യ


 

മൊറാട്ടുവ: അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ 60 റൺസിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അർജ്ജുൻ ആസാദിന്റെയും തിലക് വർമയുടെയും സെഞ്ചുറികളുടെ മികവിൽ 50 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തപ്പോൾ‍ പാക്കിസ്ഥാൻ 46.4 ഓവറിൽ‍ 245 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന് റൺസെടുത്ത സുവേദ് പാർക്കറെ(3) തുടക്കത്തിലെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ അർജ്ജുൻ‍ ആസാദും തിലക് വർമയും ചേർന്ന് 183 റൺ്‍സ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് വന്പൻ സ്കോറിനുള്ള അടിത്തറയിട്ടു. പിന്നീട് വന്നവർക്കൊന്നും കാര്യമായി സ്കോർ ചെയ്യാനായില്ലെങ്കിലും ഷാഷത്ത് റാവത്തും(18), അഥർ‍വ അങ്കോലേക്കറും(16 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ 300 കടത്തി.

മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനായി റൊഹൈൽ നാസിർ(108 പന്തിൽ 117)സെഞ്ചുറി നേടിയെങ്കിലും മറ്റഅ ബാറ്റ്സ്മാന്‍മാർക്കൊന്നും കാര്യമായ പിന്തുണ നൽകാനായില്ല. 43 റൺസെടുത്ത മൊഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്കോറർ‍. ഇന്ത്യക്കായി അങ്കൊലേക്കർ മൂന്നും വിദ്യാധർ‍ പാട്ടീൽ, സുഷാന്ത് മിശ്ര എന്നിവർ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ‍ ഇന്ത്യ, കുവൈത്തിനെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു. ഒന്പതിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

You might also like

Most Viewed