അമിത് പംഗൽ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഫൈനലിൽ


എക്കാറ്റരിൻബർഗ് (റഷ്യ): ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്‍റെ ഫൈനൽ ബർത്ത് നേടുന്നത്. സെമിഫൈനൽ പോരാട്ടത്തിൽ കസാഖിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ തോൽപ്പിച്ചാണ് പംഗൽ ചരിത്രവിജയം കുറിച്ചത്. 52 കിലോ വിഭാഗത്തിലെ ഏഷ്യൻ ചാന്പ്യനാണ് പംഗൽ.

You might also like

Most Viewed