ലോക ഗുസ്‌തി ചാന്പ്യൻഷിപ്പ്; പിന്മാറിയ‍ ദീപക് പൂനിയക്ക് സ്വർ‍ണം നഷ്‌ടമായി


ന്യൂഡൽഹി: ലോക ഗുസ്‌തി ചാന്പ്യൻഷിപ്പിൽ‍ ഇന്ത്യയുടെ ദീപക് പൂനിയക്ക് വെള്ളി. കണങ്കാലിനേറ്റ പരിക്ക് മൂലം 86 കിലോ ഫ്രീൈസ്റ്റൽ‍ വിഭാഗം ഫൈനലിൽ‍ നിന്ന് ദീപക് പിന്‍മാറിതോടെ സ്വർണം നഷ്ടമായത്. ഇറാൻ താരവും ലോക ചാന്പ്യനുമായ ഹസൻ യസ്ദാനിയായിരുന്നു ഫൈനലിൽ‍ ദീപക്കിന്‍റെ എതിരാളി. ഇന്ന് വൈകിട്ടാണ് ഫൈനൽ നടക്കേണ്ടിയിരുന്നത്. 

ഈ ലോക ചാന്പ്യൻഷിപ്പിൽ‍ ഇന്ത്യയുടെ നാലാം മെഡലാണിത്. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, രവി കുമാർ‍ ദാഹിയ എന്നിവർ‍ നേരത്തെ വെങ്കലം നേടിയിരുന്നു. സുശീൽ‍ കുമാറിന് ശേഷം ലോക ചാന്പ്യനാകുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാകാനുള്ള ദീപകിന്‍റെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. അടുത്ത വർ‍ഷത്തെ ടോക്യോ ഒളിന്പിക്‌സിന് യോഗ്യത നേടാൻ ഇരുപതുകാരനായ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. 61 കിലോ വിഭാഗത്തിൽ‍ രാഹുൽ‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനും ഇറങ്ങും.

You might also like

Most Viewed