മൂന്നാം ദിനവും തുടക്കം പാളി; ദക്ഷിണാഫ്രിക്ക പൊരുതുന്നു


വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്ക കരകയറാൻ ശ്രമിക്കുന്നു. മൂന്നാം ദിനം പുരോഗമിക്കവെ അഞ്ച് വിക്കറ്റിന് 198 റൺ‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. സെഞ്ചുറിയുമായി ഡിൻ എൽഗാറും(105∗) വിക്കറ്റ് കീപ്പർ ഡീകോക്കുമാണ് (7∗) ക്രീസിൽ. ഇന്ത്യൻ സ്‌കോറിനൊപ്പമെത്താൻ പ്രോട്ടീസിന് 304 റൺസ് കൂടി വേണം.  

മൂന്ന് വിക്കറ്റിന് 39 റൺസെന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. 18 റൺ‍സെടുത്ത തെംബ ബാവുമയെ ഇശാന്ത് ശർമ്മ എൽ‍ബിയിൽ കുടുക്കി. പിന്നീടെത്തിയ ക്യാപ്റ്റൻ ഡൂപ്ലസി (55)യെ അശ്വിൻ പുറത്താക്കി. ഇന്ത്യയുടെ 502 റൺസ് പിന്തുടരവെ രണ്ടാം ദിനം മൂന്ന് താരങ്ങൾ ഇന്ത്യൻ സ്‌പിൻ കെണിയിൽ വീണിരുന്നു. എയ്ഡൻ‍ മാർക്രം (5), ഡി ബ്രൂയ്ൻ (4), ഡെയ്ൻ പിയറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ആർ. അശ്വിൻ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗർ‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിയുമായി രോഹിത് ശർമ്മയുമാണ് ഇന്ത്യയെ കൂറ്റൻ‍ സ്‌കോറിലെത്തിച്ചത്.  

You might also like

Most Viewed