വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് വന്പൻ‍ ജയം


വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 203 റൺസിന്‍റെ വന്പൻ ജയം. വിജയലക്ഷ്യമായ 395 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിൽ പുറത്തായി. ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശർ‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരൻ മായങ്ക് അഗർ‍വാളിന്‍റെയും ബാറ്റിംഗും ആർ. അശ്വിൻ രവീന്ദ്ര ജഡേജ− മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേർ‍വാഴ്‌ച്ചയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

ദക്ഷിണാഫ്രിക്കൻ വാലറ്റം സൃഷ്ടിച്ച തലവേദനയാണ് ഇന്ത്യൻ‍ ജയം അവസാന ദിനം രണ്ടാം സെഷനിലേക്ക് നീട്ടിയത്. സ്‌കോർ: ഇന്ത്യ− 502/7, 323/4. ദക്ഷിണാഫ്രിക്ക− 431/10, 191/10. രോഹിത് ശർ‍മ്മയാണ് മാൻ‍ ഓഫ് ദ് മാച്ച്. 

You might also like

Most Viewed