ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡലുറപ്പിച്ച് മേരികോം സെമിഫൈനലില്‍


സൈബീരിയ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ ആണ് ക്വാർട്ടറിൽ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തിൽ 5-0ത്തിന് അനായാസമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ എട്ടാം മെഡൽ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്യ മെഡൽ കൂടിയാകും ഇത്.

You might also like

Most Viewed