പൂനെ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ‍ ലീഡ്


പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 326 റൺസിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 601നെതിരെ ദക്ഷിണാഫ്രിക്ക 275ന് എല്ലാവരും പുറത്താവുകയായിരുന്നു. 72 റൺ‍സ് നേടിയ കേശവ് മാഹാരാജാണ്  ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ‍. ഇന്ത്യക്കായി ആർ.‍ അശ്വിൻ‍ നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.

മൂന്നിന് 36 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ആരംഭിച്ചത്. മഹാരാജിന് പുറമെ ഡി ബ്രുയ്ൻ (30), ആന്റിച്ച് നോർജെ (3), ക്വിന്റൺ ഡി കോക്ക് (31), ഫാഫ് ഡു പ്ലെസിസ് (64), സെനുരൻ മുത്തുസാമി (7), കഗിസോ റബാദ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വെർനോൻ‍ ഫിലാൻഡർ (44) പുറത്താവാതെ നിന്നു.  ഡീൻ എൽഗാർ(6). ഏയ്ഡൻ മാർക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ നഷ്ടമായിയിരുന്നു. 

ഇന്ന് അഞ്ച് റൺ കൂട്ടിച്ചേർക്കുന്നതിനിടെ നാലാം വിക്കറ്റും സന്ദർ‍ശകർ‍ക്ക് നഷ്ടമായി. നോർജെയെ മുഹമ്മദ് ഷമി സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ടായിരുന്ന ഡി ബ്രൂയ്ൻ, ഉമേഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഡു പ്ലെസിസ്− ഡി കോക്ക് സഖ്യം അൽപ്പ സമയം പിടിച്ചു നിന്നെങ്കിലും അശ്വിൻ ബ്രേക്ക് ത്രൂ നൽകി. ഡി കോക്ക് ബൗൾഡാവുകയായിരുന്നു.

ഡു പ്ലെസിയെ അശ്വിൻ സ്ലിപ്പിൽ രഹാനെയുടെ കൈകളിലെത്തിച്ചപ്പോൾ മുത്തുസാമി ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി. പിന്നീട് മഹാരാജ്− ഫിലാൻ‍ഡർ സഖ്യം 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൻ ‍തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചതും ഈ കൂട്ടുകെട്ട് തന്നെ. എന്നാൽ‍ മഹാരാജിനെ പുറത്താക്കി അശ്വിൻ ബ്രേക്ക് ത്രൂ നൽകി. റബാദയാവട്ടെ അശ്വിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്്.  

You might also like

Most Viewed