ദേവ്ദർ‍ ട്രോഫിയ്ക്കുളള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങൾ


ന്യൂഡൽഹി: ദേവ്ദർ‍ ട്രോഫിയ്ക്കുളള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച ശേഷമാണ് ദേവ്ദർ‍ ട്രോഫിക്കായുള്ള ടീമുകളുടെ പ്രഖ്യാപനം നടന്നത്.

ഇന്ത്യ എ ടീമിൽ‍ രണ്ട് മലയാളി താരങ്ങൾ‍ ഇടം പിടിച്ചിട്ടുണ്ട്. വിജയ് ഹസാര ട്രോഫിയിൽ‍ തകർ‍പ്പൻ‍ പ്രകടനമാണ് മലയാളി താരങ്ങൾ‍ക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യർ‍, വിഷ്ണു വിനോദ് എന്നിവർ‍ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക.

മറ്റൊരു കേരള താരമായ ജലജ് സക്സേന ശുഭ്മാൻ‍ ഗിൽ‍ നയിക്കുന്ന ഇന്ത്യ സി ടീമിലാണ്. ഇന്ത്യ ബി ടീമിന്റെ നായകൻ‍ പാർ‍ത്ഥിവ് പട്ടേലാണ്.

ഇന്ത്യ സി ടീമാണ് നിലവിലെ ചാന്പ്യന്‍മാർ‍. രവിചന്ദ്രൻ അശ്വിൻ ഇന്ത്യ എ ടീമിലും മായങ്ക് അഗർ‍വാൾ‍ സി ടീമിലും കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സുവർ‍ണാവസരമാണ് മലയാളി യുവതാരങ്ങൾ‍ക്ക് ലഭിച്ചിരിക്കുന്നത്.

നേരത്തെ സഞ്ജു സാംസൺ ബംഗ്ലാദേശിനെതിരെ ടി20 പരന്പരയ്ക്കുളള ഇന്ത്യന്‍ ടീമിൽ‍ ഇടംപിടിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മലയാളി താരങ്ങൾ‍ ദേവ്ദർ‍ ട്രോഫിയ്ക്കുളള ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്.

You might also like

Most Viewed