ഫ്രഞ്ച് ഓപ്പണ്‍: സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്ത്


പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്ത്. ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സിന്ധുവിനെ തായ്‌വാൻ താരം തായി സു യിംഗ് 16-21, 26-24, 17-21 ന് തോൽപ്പിച്ചു.നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാളും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ദക്ഷിണ കൊറിയയയുടെ ആൻ സെ യുംഗിനോടാണ് സൈന പരാജയപ്പെട്ടത്.

You might also like

Most Viewed