ഇന്ത്യ− ബംഗ്ലാദേശ് പരന്പരയ്ക്ക് നാളെ തുടക്കം


ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ടി20 ക്രിക്കറ്റ് പരന്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരന്പരയിലെ ആദ്യമത്സരം ഡൽഹി അരുൺ‍ ജെയ്റ്റിലി േസ്റ്റഡിയത്തിലാണ് നടക്കുക. വിരാട് കോഹ്ലിയുടെയും ഷാക്കിബ് അൽ ഹസന്റെയും അഭാവത്തിൽ ഇന്ത്യയെ രോഹിത് ശർമയും ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണ് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ.

ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും രോഹിത്ത് നാളെ കളിക്കും. ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയുമായി ഫോണിൽ സംസാരിച്ച രോഹിത് അന്തരീക്ഷ മലിനീകരണം ഉണ്ടെങ്കിലും ഇന്ത്യൻ താരങ്ങൾ ഡൽഹിയിൽ‍ കളിക്കാൻ തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്.  

അടുത്ത വർ‍ഷത്തെ ടി20 ലോകകപ്പ് മുൻ‍നിർത്തി, ബംഗ്ലാദേശിനെതിരായ പരന്പരയിൽ യുവതാരങ്ങൾക്ക് അവസരം നൽ‍കാനാണ് ആഗ്രഹമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് വ്യക്തമാക്കി.   

You might also like

Most Viewed