ഇന്ത്യൻ പര്യടനം: വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു


ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരന്പരയ്ക്കുള്ള ടീമിനെ നയിക്കുന്നത് കീറോൺ പൊള്ളാർഡാണ്. ട്വന്റി 20 പരന്പരക്കുള്ള ടീമിൽ‍ ലെന്‍റൽ സിമ്മൺസും ജാസൻ ഹോൾഡറും ഷെൽഡൻ കൊട്രലും ഷിമ്രാൻ ഹെറ്റ്‌മെയറും ദിനേശ് രാംദിനും അടങ്ങുന്ന പ്രമുഖ താരങ്ങളുണ്ട്. എന്നാൽ മുൻ ‍നിര ബാറ്റ്സ്‌മാൻ ഷായ് ഹോപും പേസർ അൽസാരി ജോസഫും 15 അംഗ ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. അഫ്‌ഗാനെതിരെ അടുത്തിടെ അവസാനിച്ച പരന്പരയിൽ ഒരു ടി20 മാത്രമാണ് ഹോപ് കളിച്ചത്. എന്നാൽ ഏകദിന പരന്പരയിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്‌ഗാനെതിരെ ഏകദിന പരന്പര കളിച്ച ടീമിനെ ഇന്ത്യക്കെതിരെയും നിലനിർത്തുകയായിരുന്നു. ഹോപാണ് ഏകദിന ടീമിന്‍റെ ഉപനായകൻ ടി20 പരന്പരക്ക് അടുത്ത വെള്ളിയാഴ്‌ച ഹൈദരാബാദിൽ തുടക്കമാവും. അടുത്ത മാസം എട്ടിനാണ് കാര്യവട്ടം ടി20. പര്യടനത്തിൽ ആകെ മൂന്ന് ടി20യും മൂന്ന് ഏകദിനവുമുണ്ട്. 

ടി20 ടീം

കീറോൺ‍ പൊള്ളാർഡ് (നായകൻ), ഫാബിയൻ അലൻ, ഷെൽഡൻ കോട്രൽ, ഷിമ്രോൻ ഹെറ്റ്‌മെയർ‍, ജാസൻ ഹോൾഡർ, കീമോ പോൾ, ബ്രാണ്ടൻ കിംഗ്, എവിൻ ലെവിസ്, ഖാരി പിയറി, നിക്കോളസ് പുരാൻ‍, ദിനേശ് രാംദിൻ, ഷെഫേൻ റൂത്തർഫോർഡ്, ലെന്‍റൽ സിമ്മൻസ്, കെസറിക് വില്യംസ്, ഹെയ്‌ഡൻ വാൽഷ്. 

ഏകദിന ടീം

കീറോൺ‍ പൊള്ളാർഡ് (നായകൻ), സുനിൽ ആംബ്രിസ്, റോസ്‌ടൺ ചേസ്, ഷെൽഡൻ കോട്രൽ, ഷിമ്രോൻ ഹെറ്റ്‌മെയർ, ജാസൻ ഹോൾഡർ, ഷായ് ഹോപ്, അൽസാരി ജോസഫ്, ബ്രാണ്ടൻ കിംഗ്, എവിൻ ലെവിസ്, കീമോ പോൾ, ഖാരി പിയറി, നിക്കോളസ് പുരാൻ, റൊമാരിയോ ഷെഫേഡ്, ഹെയ്‌ഡൻ വാൽഷ്.

You might also like

Most Viewed