ഫോർമുല വൺ ഗ്രാൻഡ്പ്രീ കിരീടം നേടി ലൂയിസ് ഹാമിൽട്ടൺ


അബുദാബി: ഫോർമുല വൺ കാറോട്ടത്തിൽ ആറാം ലോക കിരീട ജയം സ്വന്തമാക്കി മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടൺ. അബുദാബി ഗ്രാൻഡ്പ്രീയിലൂടെ സീസണിലെ 11-ാം ജയം കുറിച്ച ഹാമില്‍ട്ടണ്‍ 413 പോയിന്‍റോടെയാണ് ലോകകിരീടം സ്വന്തമാക്കിയത്. 

റെഡ്ബുള്ളിന്‍റെ ഡച്ചുകാരനായ മാക്സ് വെസ്റ്റാപ്പെനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. ആറ്‌ തവണ ഫോർമുല വൺ ലോകകിരീടം നേടിയ ഹാമിൽട്ടന് മുന്നിൽ ഏഴ് തവണ കിരീടം സ്വന്തമാക്കിയ ജർമ്മൻ റേസിംഗ് താരം മൈക്കിൾ ഷുമാക്കർ മാത്രമാണുള്ളത്.

You might also like

Most Viewed