മനീഷ് പാണ്ഡെ വിവാഹിതനായി


മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനായി. തിങ്കളാഴ്ച നടന്ന ചടങ്ങിൽ മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെയാണ് തമിഴ് ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെ പാണ്ഡെ വിവാഹം ചെയ്തത്. 45 പന്തിൽനിന്ന് 60 റണ്‍സ് നേടിയ പാണ്ഡെയുടെ മികവിലാണ് കർണാടക കിരീടം നിലനിർത്തിയത്. 

2015 ജൂലൈ 14-ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളും 31 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുംബൈ സ്വദേശിനിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. ഒരു കന്നിയും മൂന്നു കളവാണികളും, ഉദയം എൻഎച്ച്4 എന്നീ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുളു ഭാഷയിലിറങ്ങിയ തെല്ലികേട ബൊല്ലിയാണ് ആശ്രിതയുടെ ആദ്യ സിനിമ. നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

You might also like

Most Viewed