ഐ.എസ്.എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെതിരെ


കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാേസ്റ്റഴ്‌സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം. ലീഗിൽ മുന്നിലെത്താൻ ശ്രമിക്കുന്ന ജംഷഡ്‌പൂർ എഫ്‌സിയാണ് വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ എതിരാളികൾ. ജംഷഡ്പൂർ നിരയിലെ ബ്ലാേസ്റ്റഴ്‌സ് മുൻ താരം സി.കെ വിനീത് ആകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.

ഒക്ടോബർ‍ 20ലെ ഉദ്ഘാടനമത്സരത്തിൽ എ.ടി.കെയെ തോൽപ്പിച്ചശേഷം ഒരു കളി പോലും ജയിക്കാൻ ബ്ലാേസ്റ്റഴ്‌സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയിൽ ആറ് പോയിന്‍റ് മാത്രമുള്ള ബ്ലാേസ്റ്റഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. 12 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം.

മികച്ച കളി പുറത്തെടുക്കാൻ മാത്രമായാണ് കൊച്ചിയിൽ എത്തിയതെന്ന് ജംഷഡ്പൂരിന്‍റെ മലയാളിതാരം സി.കെ വിനീത് പറഞ്ഞു. ബ്ലാേസ്റ്റഴ്‌സ് ആരാധകർ എങ്ങനെ വരവേൽക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ലെന്നും വിനീത് പറഞ്ഞു. 

You might also like

Most Viewed