ഐ.പി.എൽ താരലേലം: ഇത്തവണ പങ്കെടുക്കുന്നത് 332 കളിക്കാർ


 

മുംബൈ: 2020 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ 332 താരങ്ങളെ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കി. 997 താരങ്ങളാണ് ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. എട്ട് ഫ്രാഞ്ചൈസികൾ സമർപ്പിച്ച ചുരുക്കപട്ടിക പ്രകാരം അന്തിമ പട്ടികയിൽ 332 കളിക്കാർ ഉൾപ്പെടുകയായിരുന്നു. ഇവർക്കായുള്ള താരലേലം ഡിസംബർ 19ന് കോൽക്കത്തയിൽ നടക്കും.

രണ്ടു കോടി അടിസ്ഥാന വിലയുള്ള ഏഴ് താരങ്ങളാണ് ചുരുക്കപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെല്ലാം വിദേശ താരങ്ങളാണ്. 1.5 കോടി അടിസ്ഥാനവിലയുള്ള 10 താരങ്ങളിൽ റോബിൻ ഉത്തപ്പ മാത്രമാണ് ഇന്ത്യൻ താരം. ഒരു കോടി അടിസ്ഥാനവിലയുള്ള 23 താരങ്ങൾ ലേലത്തിലുണ്ട്. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, ജലജ് സക്സേന തുടങ്ങിയ കേരള രഞ്ജി താരങ്ങളും താരലേലപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

You might also like

Most Viewed