ത്രസിപ്പിക്കുന്ന തിരിച്ചുവരവ്..! ഹോബാർട്ടിൽ കിരീടമണിഞ്ഞ് സാനിയ മിർസ


ഹോബാർട്ട്: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ടെന്നീസിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ സൂപ്പർ താരം സാനിയ മിർസയ്ക്ക് കിരീടം. ഹോബർട്ട് ഇന്‍റർനാഷണൽ വനിതാ ഡബിൾസ് ഫൈനലിൽ ചൈനയുടെ സാംഗ് ഷ്വായ് − പെംഗ് ഷ്വായ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തറപറ്റിച്ചാണ് സാനിയ − കിചെനോക്ക് സഖ്യം കിരീടം ചൂടിയത്. സ്കോർ: 6− 4, 6− 4.  രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ ടൂർണമെന്‍റിലൂടെ സാനിയ ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയത്. ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ത്രസിപ്പിക്കുന്ന പ്രകടനമാണ് സാനിയ മിർസ കാഴ്ച വെച്ചത്.

You might also like

Most Viewed