ആദ്യ ട്വന്റി 20യിൽ‍ കിവീസിനെ തകർത്ത് ഇന്ത്യ


വെല്ലിങ്ടൻ: ഓക്‌ലൻ‍ഡ് ഈഡൻ പാർക്കിലെ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ആറു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യ 1−0ന് മുന്നിലെത്തി.

ട്വന്റി20യിലെ 10ാം അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകഷ് രാഹുൽ (27 പന്തിൽ 56), രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യർ (29 പന്തിൽ പുറത്താകാതെ 58) എന്നിവർ ചേർന്നാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ക്യാപ്റ്റൻ വിരാട് കോലി 32 പന്തിൽ 45 റൺസെടുത്ത് ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുൽ വിരാട് കോഹ്ലി സഖ്യം പടുത്തുയർത്തിയ 99 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. രോഹിത് ശർമ (ആറു പന്തിൽ ഏഴ്), ശിവം ദുബെ (ഒൻപതു പന്തൽ 13) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മനീഷ് പാണ്ഡെ 12 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ടും മിച്ചൽ സാന്റ്നർ, ബ്ലയർ ടിക്‌നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.  

You might also like

Most Viewed