ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷ‌ട്ടോരിക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്


ന്യൂഡൽഹി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷട്ടോരിക്ക് വിലക്ക്. രണ്ട് മത്സരങ്ങളിൽ നിന്നാണ് ഷട്ടോരിയെ വിലക്കിയിരിക്കുന്നത്. എടികെയ്ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക്. ഒരു ലക്ഷം രൂപ പിഴയും നൽകണം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍റേതാണ് നടപടി. എടികെ പരിശീലകന്‍ അന്‍റോണിയോ ഹബാസിനെയും ഗോള്‍കീപ്പിംഗ് പരിശീലകന്‍ പിന്‍ഡാഡോയെയും വിലക്കി. ഇരുവരും രണ്ട് മല്‍സരങ്ങളില്‍ പുറത്തിരിക്കണം. ഹബാസ് ഒരുലക്ഷം രൂപയും പിന്‍ഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കുകയും വേണം. 

You might also like

Most Viewed