ഷമിയെ പുറത്താക്കിയതിന് വിശദീകരണവുമായി കോഹ്ലി


ന്യൂഡൽഹി: മുഹമ്മദ് ഷമിയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. ഷമിയെ രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ നിന്നൊഴിവാക്കിയതല്ലെന്നും മറിച്ചു വിശ്രമം നല്‍കിയതാണെന്നുമായിരുന്നു ടോസിനു ശേഷം കോഹ്ലി പറഞ്ഞത്. 

ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. ടെസ്റ്റില്‍ തങ്ങളുടെ സ്ഥിരം ബൗളര്‍മാരില്‍ ഒരാളാണ് ഷമിയെന്നുമായിരുന്നു കോഹ്ലിയുടെ വിശദീകരണം.
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സര്‍പ്രൈസ് ആയത് മുതിര്‍ന്ന പേസര്‍ മുഹമ്മദ് ഷമിയുടെ അസാന്നിധ്യമായിരുന്നു. ഷമിയ്ക്ക് പകരം സൈനിയാണ് ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. മുന്‍ താരം ഹര്‍ഭജന്‍ അടക്കമുളളവര്‍ ഈ നീക്കത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

You might also like

Most Viewed