പ്രഗ്യാൻ ഓജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


ഭുവനേശ്വർ: സ്പിന്നർ പ്രഗ്യാൻ ഓജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് 33 കാരനായ ഓജ അറിയിച്ചു. 2008ലാണ് ഓജ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2009ൽ ടെസ്റ്റ്, ട്വന്‍റി- 20 ടീമുകളിലും അരങ്ങേറി. ടെസ്റ്റിൽ 24 മത്സരങ്ങളിൽ നിന്നായി 113 വിക്കറ്റും ഏകദിനത്തിൽ 18 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റും നേടിയ ഓജ ആറ് ട്വന്‍റി- 20 മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റും നേടിയിട്ടുണ്ട്.

2010ലാണ് ഓജ അവസാനമായി ട്വന്‍റി- 20 മത്സരത്തിനിറങ്ങിയത്. 2012ൽ അവസാന ഏകദിനവും 2013ൽ അവസാന ടെസ്റ്റും കളിച്ച ഓജയ്ക്ക് പിന്നീട് ടീമിൽ ഇടം കണ്ടെത്താനായിരുന്നില്ല.

You might also like

Most Viewed