ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു


കേപ് ടൗൺ: കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇന്ത്യൻ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം. മുൻകരുതലിന്‍റെ ഭാഗമായി 14 ദിവസത്തേക്ക് ഹോം ഐസോലേഷനിൽ കഴിയാനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഷുഐബ് മഞ്ച്രയുടെ നിർദേശം. നിരീക്ഷണ കാലയളവിൽ പൊതുഇടങ്ങളിൽ സമ്പർക്കം നടത്തരുതെന്നും അദ്ദേഹം നിർദേശിച്ചു. കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പര ബിസിസിഐ റദ്ദാക്കിയിരുന്നു. ആദ്യ മത്സരം മഴയെത്തുടർന്ന് നടക്കാതിരുന്നതിനു പിന്നാലെയാണ് പരമ്പര റദ്ദാക്കിയത്. ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് അതോടെ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല. കളി നടന്നില്ലെങ്കിലും മടങ്ങിപ്പോകാനും അവർക്കായില്ല. പരമ്പര റദ്ദാക്കിയതിന്‍റെ നാലാം നാളിലാണ് അവർ ദുബായ് വഴി നാട്ടിലേക്ക് മടങ്ങിയത്.

You might also like

Most Viewed