അർജന്‍റൈൻ താരം ഡിബാലയ്ക്ക് കോവിഡ്


ലണ്ടൻ: അർജന്‍റൈൻ ഫുട്ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മുൻ ഇറ്റാലിയൻ ക്യാപ്റ്റൻ പൗലോ മൽദീനിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിബാല തന്നെയാണ് വൈറസ് ബാധ സംബന്ധിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. തനിക്കും കാമുകി ഓറിയാനക്കും വൈറസ് ബാധിച്ചുവെന്നും എന്നാൽ രണ്ടും പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നുമായിരുന്നു ഡിബാലയുടെ പോസ്റ്റ്.

എസി മിലാന്‍റെ ടെക്നിക്കൽ ഡയറക്ടർ കൂടിയായ മാൽദീനിയ്ക്കും അദ്ദേഹത്തിന്‍റെ മകനും ഒരേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു.

You might also like

Most Viewed