കൊവിഡ് 19: ടോക്കിയോ ഒളിന്പിക്സ് മാറ്റിവയ്ക്കുന്നു


ടോക്കിയോ: കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടർന്ന് ഇത്തവണത്തെ ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാനൊരുങ്ങുന്നു. ഒളിമ്പിക്സ് മാറ്റിവെക്കാനുള്ള കാര്യം ആലോചനയിലാണ്. ഇതുസംബന്ധിച്ച് നാലു ആഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക തീരുമാനമെടുക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി (ഐ.ഒ.സി) അറിയിച്ചു. ഒരു വർഷം വരെ ഗെയിംസ് നീട്ടിവയ്ക്കുന്നതും ഐ.ഒ.സി പരിഗണിക്കുന്നുണ്ട്.

അതേസമയം, ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ടി വരുമെന്ന് ജപ്പാനും സമ്മതിച്ചിട്ടുണ്ട്. കൊറോണ വ്യാപനം ഗെയിംസിന്‍റെ സുരക്ഷിതമായ നടത്തിപ്പിനെ ബാധിക്കുമെങ്കിൽ മാറ്റിവയ്ക്കേണ്ടത് അനിവാര്യമാണ്. അത്‌ലറ്റുകളുടെ സുരക്ഷയെ കരുതി ഗെയിംസ് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു. ഇതാദ്യമായാണ് ആദ്യമായാണ് ജപ്പാൻ ഒളിമ്പിക്സ് മാറ്റേണ്ടി വരുമെന്ന് സമ്മതിക്കുന്നത്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോകത്ത് നടന്നുവന്ന മഹാഭൂരിപക്ഷം മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്നു ഒളിമ്പിക്സ് നീട്ടിവയ്ക്കാൻ ഐ.ഒ.സിക്ക് മേൽ സമ്മർദ്ദമേറിയിരുന്നു. ഗെയിംസ് നീട്ടണമെന്ന ആവശ്യവുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നിരുന്നു. ഒളിമ്പിക്സ് മാറ്റിവച്ചില്ലെങ്കിൽ ടീമിനെ അയയ്ക്കില്ലെന്ന നിലപാടിലാണ് കാനഡയിലെ ഒളിമ്പിക് കമ്മിറ്റി. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പതു വരെയാണ് ടോക്കിയോ ഒളിമ്പിക്സ് അരങ്ങേറേണ്ടത്.

You might also like

Most Viewed