‘രാജ്യം ഒരുമ്മിച്ച് നില്‍ക്കണം..’ഐക്യദീപം തെളിയിക്കുന്നതിന് പിന്തുണയുമായി കോഹ്‌ലിയും രോഹിതും


ന്യൂഡൽ‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യൻ‍ ക്രിക്കറ്റ് ടീം നായകൻ‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം രാജ്യം ഒരുമ്മിച്ച് നിന്ന് ഏറ്റെടുക്കണമെന്ന സന്ദേശവുമായാണ് ഇരു താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

ഒന്‍പതു മണിക്ക് ഒന്‍പതു മിനിറ്റ് നേരം എല്ലാ ലൈറ്റുകളും അണച്ച് രാജ്യതതത്തിനായി ഒരുമ്മിച്ച് ഐക്യദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഐക്യം തെളിയിക്കാനാണ് ദീപം തെളിയിക്കാന്‍ മോഡി രാജ്യത്തോട് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. 

ഒരു സ്‌റ്റേഡിയത്തിന്റെ ആവേശവും ബലവും എപ്പോഴും ആരാധകരാണ്. അതുപോലെ തന്നെ രാജ്യത്തിന്റെ സ്പിരിറ്റും ഇവിടുത്തെ ജനങ്ങളിലാണ്. അതിനാല്‍ ഈ രാത്രി ഒന്‍പതു മണിക്ക് ഒന്‍പതു മിനിറ്റ് നേരം ലോകത്തെ കാണിക്കണം നമ്മള്‍ ഒന്നാണെന്ന്.. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ കാണിക്കണം... അവര്‍ക്കു പിന്നില്‍ നമ്മളുണ്ടെന്ന്.. കോഹ്‌ലി ട്വീറ്റ് ചെയ്തു. ഈ ടെസ്റ്റ് മാച്ച് വിജയിക്കുന്നതിലാണ് നമ്മുടെ ജീവിതം ആശ്രയിക്കുന്നത്. നമ്മുടെ ഐക്യം തെളിയിക്കണം. ഒന്‍പതു മണിക്ക് ഒന്‍പതു മിനിറ്റ് നേരം നിങ്ങള്‍ എനിക്കൊപ്പം ഉണ്ടാകില്ലേ?. രോഹിത് ട്വീറ്റ് ചെയ്തു.

You might also like

Most Viewed