റയൽ, അത്‌ലറ്റികോ, ബാഴ്സലോണ പരിശീലകനായിരുന്ന റഡോമിർ ആന്‍റിക് അന്തരിച്ചു


മാഡ്രിഡ്: റയൽ‌ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിർ ആന്‍റിക് (71) അന്തരിച്ചു. ഗുരുതര രോഗങ്ങൾ ബാധിച്ച് അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. 

ക്ലബിന്‍റെ ഇതിഹാസ പരിശീലകരിലൊരാളായ ആന്‍റികിന്‍റെ മരണത്തിൽ അത്‌ലറ്റികോ മാഡ്രിഡ് അനുശോചിച്ചു. ആന്‍റിക്, നിങ്ങൾ എല്ലാക്കാലത്തും ഞങ്ങളുടെ ഹൃദയത്തിൽ വസിക്കും- അത്‌ലറ്റികോ ട്വീറ്റ് ചെയ്തു. മുൻ‌ സെർബിയൻ പരിശീലകൻ കൂടിയാണ് ആന്‍റിക്. റയൽ, അത്‌ലറ്റികോ, ബാഴ്സലോണ എന്നീ ക്ലബുകളുടെ പരിശീലകനായിരുന്ന ഏക വ്യക്തി കൂടിയാണ് അദ്ദേഹം. 1995 മുതൽ 2000 വരെയുള്ള കാലയളവിൽ മൂന്നു തവണ അത്‌ലറ്റികോയെ ആന്‍റിക് പരിശീലിപ്പിച്ചു.

You might also like

Most Viewed