കോവിഡ് പ്രതിരോധം: ധനസമാഹരണത്തിന് ഇന്ത്യ−പാക് ക്രിക്കറ്റ് പരന്പര നടത്തണം: അക്തർ


ഇസ്ലാമാബാദ്: ലോക ജനതയുടെ ആശങ്ക വർദ്ധിപ്പിച്ച് അനുദിനം ഉയരുന്ന കോവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ഇന്ത്യ− പാക്കിസ്ഥാൻ ക്രിക്കറ്റ് പരന്പര നടത്തണമെന്ന് നിർദേശം. പാക്കിസ്ഥാന്‍റെ മുൻ ബൗളർ ഷോയബ് അക്തറാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന പരന്പര നടത്തണമെന്നാണ് അക്തർ നിർദേശിച്ചത്. മത്സരങ്ങൾക്ക് കാണികളെ അനുവദിക്കേണ്ടതില്ല. ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റുകൾക്ക് മാത്രം അനുവാദം നൽകി, മത്സരങ്ങൾ ടിവിയിലൂടൈ സംപ്രേക്ഷണം ചെയ്യണം. മൂന്ന് ഏകദിനങ്ങൾ സാധ്യമല്ലെങ്കിൽ ട്വന്‍റി− 20 ആയാലും മതിയെന്നും അക്തർ പറഞ്ഞു. ആര് ജയിച്ചാലും ഈ മത്സരങ്ങൾ നല്ലതിന് വേണ്ടിയാണെന്നതിനാൽ സന്തോഷം ഏറെയായിരിക്കുമെന്നും അക്തർ പറഞ്ഞു. 2007 മുതൽ ഇന്ത്യയും പാക്കിസ്ഥാനുംം തമ്മിൽ ക്രിക്കറ്റ് പരന്പര നടന്നിട്ടില്ല. ഐസിസി, ഏഷ്യാകപ്പ് പരന്പരകളിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റമുട്ടിയത്.

You might also like

Most Viewed