ജർമൻ ഫുട്ബോൾ ടീം ക്വാറന്റൈനിൽ പ്രവേശിച്ചു


ബർലിൻ: ബുണ്ടസ് ലീഗ് സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ ജർമൻ ഫുട്ബോൾ ടീം ഒന്നാകെ നിരീക്ഷണത്തിൽ പ്രവേശിച്ചു. ടീമിലെ രണ്ട് കളിക്കാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോച്ചിംഗ് സ്റ്റാഫ് ഉൾപ്പെടെ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

അടുത്ത 14 ദിവസത്തേക്ക് ടീമിലെ കളിക്കാരെ പരിശീലിപ്പിക്കാൻ പോലുമാകില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വ്യാപനത്തേത്തുടർന്ന് മാർച്ച് ആദ്യം മുതൽ രാജ്യത്തെ ഫുട്ബോൾ മത്സരങ്ങളും പരിശീലന പരിപാടികളുമെല്ലാം നിർത്തിവച്ചിരിക്കികയായിരുന്നു. ബുണ്ടസ് ലീഗിന്‍റെ ഒന്നും രണ്ടും ഡിവിഷൻ മത്സരങ്ങൾ ആകും നടക്കുകയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ.

You might also like

Most Viewed