ജർമ്മൻ ബുണ്ടസ് ലിഗ: ബയേൺ മ്യൂണിക്ക് തുടർച്ചയായ എട്ടാം കിരീടത്തിലേക്ക്


ബെർലിൻ: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിലെ നിർണായകമത്സരത്തിൽ ബൊറൂസ്സിയ ഡോർട്മുണ്ടിനെ കീഴടക്കി ബയേൺ മ്യൂണിക്ക് കിരീടത്തിലേക്ക് അടുത്തു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഇതോടെ 28 കളിയിൽ നിന്ന് നിലവിലെ ചാന്പ്യന്മാർക്ക് 64 പോയന്റായി. രണ്ടാംസ്ഥാനത്തുള്ള ഡോർട്മുണ്ടിന് 57 പോയന്റാണുള്ളത്. ആറുകളി ബാക്കിനിൽക്കെ ഏഴുപോയന്റ് ലീഡ്. തുടർച്ചയായ എട്ടാം ബുണ്ടസ് ലിഗ കിരീടമെന്ന നേട്ടത്തിലേക്കാണ് ക്ലബ്ബ് അടുക്കുന്നത്. 

43−ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചാണ് ബയേണിന്റെ വിജയഗോൾ നേടിയത്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്പോൾ ലഭിച്ച പന്തിനെയാണ് മനോഹരമായി കിമ്മിച്ച് വലയിലേക്കയച്ചത്. സ്ഥാനം തെറ്റിനിന്ന ഡോർട്മുണ്ട് ഗോളി ബുർക്കി, കിമ്മിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. ഈ സീസണിലെ താരത്തിന്റെ മൂന്നാമത്തെ ഗോളായിരുന്നു അത്.  

You might also like

Most Viewed