കുശാല്‍ മെന്‍ഡീസിന്റെ എസ്‌യുവി ഇടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം: താരം അറസ്റ്റില്‍


കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡീസിന്റെ എസ്‌യുവി ഇടിച്ച് സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. താരത്തെ അറസ്റ്റ് ചെയ്തു. കൊളംബോയിലെ പാനാദുരയില്‍വെച്ച് രാവിലെ 5.30 നാണ് കുശാലിന്റെ കാറിടിച്ച് 64 കാരനായ വഴിയാത്രക്കാരന്‍ മരിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡീസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ 2995 റണ്‍സും ഏകദിനത്തില്‍ 2167 റണ്‍സും താരം നേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം പരിശീലനം തുടങ്ങിയ ലങ്കന്‍ ടീമിന്റെ ക്യാമ്പില്‍ കുശാല്‍ മെന്‍ഡീസുമുണ്ടായിരുന്നു.

You might also like

Most Viewed