രക്ഷകനായി വീണ്ടും റാമോസ്; കിരീടത്തോട് അടുത്ത് റയൽ


മാഡ്രിഡ്: ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും റയലിന്റെ രക്ഷകനായപ്പോൾ സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ ഒരു ഗോൾ‍ ജയവുമായി കീരിടത്തോട് ഒരുപടി കൂടി അടുത്ത് റയൽ മാഡ്രിഡ്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 73−ാം മിനിറ്റിൽ‍ ലഭിച്ച പെനാൽറ്റി ലക്ഷ്യം തെറ്റാതെ ഗോൾ‍വലയിലെത്തിച്ചാണ് റാമോസ് റയലിന് ജയം സമ്മാനിച്ചത്.

ചെറിയ പരിക്കുള്ളതിനാൽ ഏഡൻ ഹസാർഡും റാഫേൽ വരാനുമില്ലാതെയാണ് റയൽ ബിൽബാവോയ്ക്കെതിരെ ഇറങ്ങിയത്. കൊവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ച ലീഗ് പുനഃരാരംഭിച്ചശേഷം റയൽ നേടുന്ന തുടർച്ചയായ ഏഴാം ജയമാണിത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് മേൽ റയലിന് ഏഴ് പോയന്റിന്റെ ലീഡായി. നിലവിൽ 34 കളികളിൽ 77 പോയന്റാണ് റയലിനുള്ളത്. ബാഴ്സക്ക് 33 കളികളിൽ‍ 70 പോയന്റുണ്ട്. 

You might also like

Most Viewed