ബ്രസീലിയൻ വനിതാ ഫുട്ബോൾ താരങ്ങൾ വിവാഹിതരായി


ടൂറിൻ: ബ്രസീൽ ദേശീയ വനിതാ ടീം താരങ്ങളായ ആൻഡ്രെസ്സ ആൽവ്സും ഫ്രാൻസിയേല മാനുവർ ആൽബർട്ടോയും വിവാഹിതരായി. ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രെസ്സയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. ബാർസിലോനയ്ക്ക് ഉൾപ്പെടെ കളിച്ചിട്ടുള്ള ആൻഡ്രെസ്സ, നിലവിൽ ഇറ്റലിയിൽ എഎസ് റോമ വനിതാ ടീമിന്റെ ഫോർവേഡാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് പങ്കാളിയായ ഫ്രാൻസിയേല. ഇവരുവർക്കും എഎസ് റോമ വനിതാ ടീം ട്വിറ്ററിലൂടെ ആശംസ നേർന്നു.

You might also like

Most Viewed