മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കോവിഡ്


ലഖ്നൗ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തർപ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്. മുൻ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയും ആർ.പി സിംഗിന്‍റെയും ട്വീറ്റിലൂടെയാണ് ചേതൻ ചൗഹാന് കോവിഡ് ബാധിച്ച വിവരം പുറത്തായത്. ചൗഹാൻ വേഗം സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ചോപ്രയുടേയും ആർപിയുടേയും ട്വീറ്റ്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചൗഹാൻ സ്രവ പരിശോധനയ്ക്കു വിധേയനായത്. ശനിയാഴ്ച രാത്രിയോടെയാണ് ഫലം വന്നത്. 

ലഖ‌നോവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ചൗഹാന്‍റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഗൃഹനിരീക്ഷണത്തിലാണ്. പാക്കിസ്ഥാൻ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കും മുന്‍ സ്‌കോട്ട്‌ലന്‍ഡ് താരം മജീദ് ഹഖിനും ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് ചൗഹാൻ.

You might also like

Most Viewed