യുവേഫ വിലക്ക് പിൻ‍വലിച്ചു; മാഞ്ചസ്റ്റർ സിറ്റിക്ക് ചാന്പ്യൻസ് ലീഗ് കളിക്കാം


ലണ്ടൻ‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. സാന്പത്തിക തട്ടിപ്പിന്റെ പേരിൽ ചാന്പ്യൻ‍സ് ലീഗിൽ യുവേഫ ഏർപ്പെടുത്തിയ രണ്ടു വർ‍ഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ സിറ്റിക്ക് അടുത്ത രണ്ട് സീസണിലും ചാന്പ്യൻസ് ലീഗ് കളിക്കാമെന്നായി. യൂറോപ്യൻ ഫുട്‌ബോൾ ക്ലബുകളുടെ സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ (എഫ്എഫ്പി) ചട്ടങ്ങൾ ക്ലബ് അധികൃതർ ലംഘിച്ചിരുന്നു. മാത്രമല്ല, യുവേഫയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സിറ്റിക്ക് ചാന്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരെ സിറ്റി ഗ്രൂപ്പ് നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

നേരത്തെ തീരുമാനിച്ചിരുന്ന അത്ര തുക പിഴ അടയ്‌ക്കേണ്ടതില്ലെന്നും യുവേഫ വിധിച്ചു. 30 മില്യൺ യൂറോയാണ് പിഴ നൽകേണ്ടിയിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം 10 മില്യൺ യൂറോ പിഴയായി നൽകിയാൽ മതി. 

You might also like

Most Viewed