സ്റ്റുവർട്ട് ബ്രോഡിന് 500 ടെസ്റ്റ് വിക്കറ്റ്


മാഞ്ചസ്റ്റർ: സ്റ്റുവർട്ട് ബ്രോഡിന് 500 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമെന്ന റിക്കാർഡ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിലാണ് ബ്രോഡ് അഞ്ഞൂറാനായത്. ഗ്രെയ്ഗ് ബ്രാത്‌വെയിറ്റിനെ പുറത്താക്കി ബ്രോഡ് സഹതാരം ജെയിംസ് ആൻ‌ഡേഴ്സിനൊപ്പം ഇംഗ്ലണ്ടിന്‍റെ 500 ക്ലബിൽ‌ അംഗമായി. ബ്രോഡിനെ കൂടാതെ ലോകത്ത് 500 ൽ അധികം വിക്കറ്റ് സ്വന്തമാക്കിയ ആറ് ബൗളർമാർ മാത്രമാണുള്ളത്. കരിയറിലെ 140 ാം ടെസ്റ്റിലാണ് ബ്രോഡ് ഈ നേട്ടം കരസ്ഥമാക്കിയത്. ആൻഡേഴ്സണും 2017 ൽ ബ്രാത്‌വെയിറ്റിനെ പുറത്താക്കിയാണ് തന്‍റെ 500 ാം വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റിൽ 500 വിക്കറ്റ് സ്വന്തമാക്കിയ ബൗളർമാരിൽ ബ്രോഡും ആൻഡേഴ്സണും (589) മാത്രമാണ് നിലവിൽ കളിക്കളത്തിലുള്ളത്. ഇരുവരെ കൂടാതെ ഗ്ലെൻ മഗ്രാത്ത് (563), കോട്നി വാൽഷ് (519), ഇന്ത്യയുടെ അനിൽ കുംബ്ലെ (619) ഷെയിൻ വോൺ (708), മുത്തയ്യ മുരളീധരൻ (800) എന്നിവരാണ് ടെസിറ്റിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയവർ.

You might also like

Most Viewed