എ​ഡ്ഡി ന്യൂ​ട്ട​ൺ ഇനി ട്രാ​ബ്സോ​ൺ​സ്പ​റി​ന്‍റെ സ്ഥി​രം പ​രി​ശീ​ല​ക​ൻ


ലണ്ടൻ: കാവൽക്കാരനായി വന്ന് സ്ഥിരം പരിശീലകനായി മുൻ ചെൽസി താരം എഡ്ഡി ന്യൂട്ടൺ. തുർക്കിഷ് ക്ലബ് ട്രാബ്സോൺസ്പറിന്‍റെ കെയർ ടേക്കർ പരിശീലകനായിരുന്ന ന്യൂട്ടൺ ഇനി സ്ഥിരം പരിശീലകൻ. ന്യൂട്ടനു കീഴിൽ ട്രാബ്സോൺസ്പർ തുർക്കിഷ് കപ്പ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ തന്നെ ടീമിന്‍റെ സ്ഥിരം പരിശീലകനാക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്. 

ആദ്യമായാണ് എഡ്ഡി ഒരു ടീമിന്‍റെ സ്ഥിരം പരിശീലകനാകുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ ന്യൂട്ടൺ 10 വർഷത്തോളം ചെൽസിയുടെ താരമായിരുന്നു. ബർമിംഹാം, കാർഡിഫ് എന്നീ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം 2012-−2016 കാലഘട്ടത്തിൽ ചെൽസിയിൽ സഹ പരിശീലകന്‍റെ റോളിലും ന്യൂട്ടൺ ഉണ്ടായിരുന്നു.‌

You might also like

  • Lulu Exchange
  • NEC Remit

Most Viewed