ഓസ്‌ട്രേലിയ-വിൻഡീസ് ടി20 പരന്പര മാറ്റിവച്ചു


വിൻഡീസിനെതിരെ ഒക്‌ടോബർ‍ ആദ്യവാരം നടക്കേണ്ടിയിരുന്ന മൂന്ന് ടി20കളുടെ പരന്പര ക്രിക്കറ്റ് ഓസ്‌ട്രേലിയ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ഇരു ബോർ‍ഡുകളും തമ്മിൽ‍ ഇന്ന് രാവിലെ നടന്ന ചർ‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഒക്ടോബർ‍ 4, 6, 9 തീയതികളിലായാണ് ടി20 പരന്പര നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയ ഒക്ടോബർ‍−നവംബർ‍ മാസങ്ങളിൽ‍ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് നേരത്തെ ഈ പരന്പര നിശ്ചയിച്ചത്. എന്നാൽ‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ‍ ടി20 ലോകകപ്പ് അടുത്ത വർ‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. സമാനമായാണ് മൂന്ന് മത്സരങ്ങളുടെ പരന്പരയും ഇപ്പോൾ‍ മാറ്റിയിരിക്കുന്നത്. 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് ടി20കളുടെ പരന്പരയും നിശ്ചയിച്ചപ്രകാരം നടക്കാനുള്ള സാധ്യത വിരളമാണ്. ഒക്ടോബർ‍ 11, 14, 17 തീയതികളിൽ‍ മത്സരങ്ങൾ‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ‍ ഐപിഎൽ‍ മത്സരങ്ങൾ‍ സപ്റ്റംബർ‍ 19 മുതൽ‍ നവംബർ‍ 10 വരെ നടത്താന്‍ ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നതാണ് ഈ പരന്പരയ്‌ക്ക് തിരിച്ചടിയായത്.

ഡിസംബർ‍− ജനുവരി മാസങ്ങളിലായി നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ‍ പര്യടനത്തിനൊപ്പം ടി20 മത്സരങ്ങളും സംഘടിപ്പിക്കാനാണ് സാധ്യത. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പരന്പരയിലുള്ളത്. ഇതിലൊരു ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുക.

You might also like

  • Lulu Exchange
  • NEC Remit

Most Viewed