ഫുട്ബോൾ മത്സരത്തിനിടെ മനഃപൂർവ്വം ചുമച്ചാൽ ഇനി ചുവപ്പുകാർഡ്


ലണ്ടൻ: ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീമിലെ കളിക്കാരനുനേർക്കോ റഫറിക്കു നേർക്കോ മനഃപൂർവ്‍വം ചുമച്ചാൽ ചുവപ്പു കാർഡ് നൽകി ആ കളിക്കാരനെ പുറത്താക്കാൻ റഫറിക്ക് അധികാരം നൽകി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ(എഫ്എ). കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന എല്ലാ തലത്തിലുള്ള മത്സരങ്ങൾക്കും പുതിയ നിർദ്ദേശം ബാധകമാകും.

എതെങ്കിലും കളിക്കാരൻ ബോധപൂർവ്‍വം എതിർ കളിക്കാരന്റെ മുഖത്തിനുനേർക്ക് ചുമച്ചുവെന്ന് റഫറിക്ക് ബോധ്യപ്പെട്ടാൽ നടപടി എടുക്കാമെന്നാണ് എഫ്എയുടെ നിർദ്ദേശത്തിൽ പറയുന്നു. മത്സരത്തിനിടെ എതിർ ടീമിലെ കളിക്കാരനുനേർക്ക് മോശം ഭാഷയോ പ്രയോഗമോ നടത്തുന്ന കളിക്കാരനെതിരെ സ്വീകരിക്കുന്ന നടപടിക്കു തുല്യമായ അച്ചടക്ക നടപടിയായിരിക്കും ചുമക്കുന്ന കളിക്കാർക്കെതിരെയും എടുക്കുക.

ശക്തമായി ചുമച്ചുവെന്നോ ബോധപൂര്‍വം ചുച്ചുവെന്നോ റഫറിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ കളിക്കാരന് ആദ്യം താക്കീത് നൽകും. എന്നാൽ സ്വാഭാവികമായ ചുമയുടെ പേരിൽ അച്ചടക്ക നടപടി പാടില്ലെന്നും കളിക്കാർ ഗ്രൗണ്ടിൽ തുപ്പുന്നില്ലെന്ന് റഫറിമാർ‍ ഉറപ്പുവരുത്തണമെന്നും എഫ്എ നിർദേശിച്ചിട്ടുണ്ട്.  

You might also like

  • Lulu Exchange
  • NEC Remit

Most Viewed