ചെല്‍സിയുടെ നാല് താരങ്ങള്‍ക്ക് കോവിഡ്


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയുടെ നാല് താരങ്ങളുടെ കോവിഡ് സ്ഥിരീകരിച്ചു. മാസൺ മൗന്‍റ്, ടാമ്മി എബ്രഹാം, ക്രിസ്റ്റിയൻ പുലിസിച്ച്, ഫികായോ ടൊമോരി എന്നിവരുടെ പരിശോധനാഫലം പോസിറ്റീവായത്. അതേസമയം, ചെൽസി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 

കോവിഡ് സ്ഥിരീകരിച്ച താരങ്ങൾ 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. ഇതോടെ പ്രീ സീസൺ പരിശീലനത്തിനായി ഇവർ ടീമിനൊപ്പം ചേരില്ല. ചെൽസിയുടെ എട്ടു താരങ്ങൾ ക്വാറന്‍റൈനിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ പതിനാലിന് ബ്രൈറ്റണിനെതിരായ മത്സരത്തോടെയാണ് ചെൽസിയുടെ അടുത്ത സീസണിലെ മത്സരങ്ങൾ ആരംഭിക്കുന്നത്.

You might also like

  • Lulu Exchange

Most Viewed