പിരിശീലനത്തിനിറങ്ങില്ല: ബാഴ്സ വിടുകയാണെന്ന തീരുമാനത്തിലുറച്ച് മെസി


ബാഴ്സലോണ: ബാഴ്സ വിടുകയാണെന്ന തീരുമാനത്തിൽ ഉറച്ച് ക്യാപ്റ്റൻ ലിയോണൽ മെസി. പുതിയ സീസണ് മുന്നോടിയായി ഇന്ന് നടത്തുന്ന കൊവിഡ് പരിശോധനയിൽ മെസി പങ്കെടുക്കില്ല. പുതിയ കോച്ച് റൊണാൾഡ് കൂമാന് കീഴിൽ നാളെ തുടങ്ങുന്ന പരിശീലന ക്യാംപിൽ നിന്നും മെസി വിട്ടുനിൽക്കും.

ഇതോടെ , ടീം വിടുകയാണെങ്കിൽ 700 ദശലക്ഷം യൂറോ വേണമെന്ന ആവശ്യം ബാഴ്സലോണ ശക്തമാക്കി. കൊവിഡ് കാരണം സീസൺ നീണ്ടതിനാൽ കരാറും സ്വാഭാവികമായി നീളും എന്നാണ് മെസിയുടെ വാദം.
മെസിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി, യുവന്റസ്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾ രംഗത്തുണ്ട്. ബാഴ്സലോണയുടെ മുൻകോച്ച് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേക്ക് മെസി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മെസി സിറ്റി പരിശീലകൻ ഗാർഡിയോളയുമായി ഫോൺ സംഭാഷണം നടത്തിയെന്ന് വാർത്തകളുണ്ടായിരുന്നു. മാത്രമല്ല അച്ഛൻ സിറ്റി ടീം മാനേജ്മെന്റുമായും ചർച്ച നടത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

  • Lulu Exchange

Most Viewed