മെസി ബാഴ്സയിൽ തുടരാൻ തീരെ സാധ്യതയില്ലെന്ന് പിതാവ്


ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബാഴ്സലോണയിൽ തുടരാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹത്തിന്‍റെ പിതാവ് യോർഗെ വമെസി. ബുധനാഴ്ച ബാഴ്സലോണയിലെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മെസി ബാഴ്സയിൽ തുടരാൻ തീരെ സാധ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ക്ലബ് പ്രസിഡന്‍റ് ജോസഫ് മരിയ ബർത്തോമ്യുവുമായി യോർഗെ മെസി വ്യാഴാഴ്ച ചർച്ച നടത്തുമെന്നാണ് വിവരം. ബാഴ്സലോണ വിട്ടാൽ മെസിയുടെ അടുത്ത താവളം ഏതായിരിക്കും എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചുമില്ല.

You might also like

  • Lulu Exchange

Most Viewed