മോ​ശം ഓ​വ​ർ നി​ര​ക്ക്: കോ​ഹ്‌​ലി​ക്ക് 12 ല​ക്ഷം പി​ഴ


ദുബൈ: ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ മോശം ഓവർ നിരക്കിന്‍റെ പേരിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നായകൻ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ. ക്യാപ്റ്റൻ കെ.എൽ രാഹുലിന്‍റെ ബാറ്റിംഗ് മികവിൽ മത്സരം പഞ്ചാബ് 97 റൺസിന് ജയിച്ചിരുന്നു.  ഐ.പി.എൽ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ചുറിയുമായി രാഹുൽ കളം നിറഞ്ഞപ്പോൾ കിംഗ്സ് ഇലവൻ‍ 20 ഓവറിൽ മൂന്നിന് 206 റൺ‍സിലെത്തി. 17 ഓവറിൽ 109 റൺസിന് റോയൽ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവൻ എറിഞ്ഞിടുകയും ചെയ്തു. 

27 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.

You might also like

Most Viewed