ഐപിഎൽ: ഇന്ന് രാജസ്ഥാനും ഹൈദരാബാദും നേര്‍ക്കുനേർ


ദുബൈ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേർ. ദുബൈയിയിൽ രാത്രി 7.30നാണ് മത്സരം. നേരിയ പിഴവ് പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നിരിക്കെ രാജസ്ഥാനും സൺറൈസേഴ്‌സിനും ദുബായിയിൽ തോൽക്കാനാകില്ല. സ്ഥിരത പുലര്‍ത്താത്ത രാജസ്ഥാന്‍, ചെന്നൈയെ വീഴ്‌ത്തിയ വീര്യത്തിലാണ് വരുന്നതെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും പ്രശ്നങ്ങളേറേ. ബൗളിംഗില്‍ ജോഫ്രാ ആര്‍ച്ചർ ഒഴികെ ആരെയും വിശ്വസിക്കാനാകില്ല. ബാറ്റിംഗില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്‍റെ സമ്മര്‍ദം വേറെ. കഴിഞ്ഞ ഏഴ് കളിയിൽ 77 റൺസേ മലയാളി താരം നേടിയിട്ടുള്ളൂ. തുടര്‍ച്ചയായി മൂന്ന് കളിയിൽ കൈയെത്തും ദൂരത്തെത്തിയ ജയം കളഞ്ഞുകുളിച്ചവരാണ് വാര്‍ണറും കൂട്ടരും. നിലവില്‍ 6 പോയിന്‍റുമായി ഏഴാം സ്ഥാനത്ത്.

You might also like

Most Viewed