ഐപിഎൽ: ഷാർജയിൽ ഇന്ന് ചെന്നൈ – മുംബൈ പോരാട്ടം


ഷാർജ∙ ഐപിഎല്ലിലെ ഇന്ന് മുംബൈ ചെന്നൈ പോരാട്ടം. സീസണിൽ രണ്ടാം തവണ ഇരുടീമുകളും ഏറ്റുമുട്ടുന്പോൾ ആവേശം വാനോളം തന്നെയുണ്ട്. ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലിലെ ബലാബലമായാണ് മുംബൈ–ചെന്നൈ മത്സരത്തെ ഇതുവരെയും കണക്കായിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. പോയിന്റ് പട്ടികയിൽ രണ്ടു ‘ധ്രുവങ്ങളിൽ‌’ ആണ് ഇരു ടീമുകളും. ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ 6 വിജയുമായി മൂന്നാം സ്ഥാനത്താണ് മുംബൈ. ചെന്നൈ ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ 7ഉം തോറ്റു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനമാണ് ‘തല’യ്ക്കും സംഘത്തിനും.

ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ച് ഒന്നാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫിലെത്താനാകും മുംബൈയുടെ ശ്രമം. ചെന്നൈയ്ക്ക് എതിരെയുള്ള തോൽവിയൊഴിച്ചാൽ മറ്റു രണ്ടു മത്സരങ്ങളിലും സൂപ്പർ ഓവറിലായിരുന്നു മുംബൈയുടെ തോൽവി. ഒന്നു ബാംഗ്ലൂരിനെതിരെയും മറ്റൊന്ന് കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെയും.

You might also like

Most Viewed