മറഡോണയുടെ ജേഴ്‌സി ലേലത്തിന്; വില 14 കോടി


ലണ്ടന്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം മറഡോണയുടെ ജേഴ്‌സി ലേലത്തിന് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അണിഞ്ഞ മറഡോണയുടെ ജേഴ്‌സിയാണ് വില്‍പ്പനക്ക് വെക്കുന്നത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിലാണ് ആ ജേഴ്‌സി ഇപ്പോള്‍. മെക്‌സിക്കോ സിറ്റിയിലെ ലോകകപ്പ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹോഡ്ജിന് മറഡോണ കൈമാറിയതാണ് ഈ ജേഴ്‌സി. ഒരു മില്യണ്‍ ഡോളറാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്‌സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
10,000 ഡോളറിനാണ് മറഡോണയുടെ റൂക്കി ഫുട്‌ബോള്‍ കാര്‍ഡ് വിറ്റുപോയത്. ബ്യൂണസ് ഐറിസിലെ വസതിയില്‍ വെച്ച് കഴിഞ്ഞ 25നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഇതിഹാസ താരത്തിന്റെ അന്ത്യം.

You might also like

Most Viewed