ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി; പരന്പര സ്വന്തമാക്കി ഓസ്ട്രേലിയ


 

സിഡ്നനി: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം ഏകദിനത്തിൽ 51 റൺസിനു വിജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പരയും സ്വന്തമാക്കി. ഓസ്ട്രേലിയ മുന്നോട്ടുവച്ച 390 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി വിരാട് കോലി 89 റൺസെടുത്ത് ടോപ്പ് സ്കോററായി. ലോകേഷ് രാഹുൽ 76 റൺസെടുത്തു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 389 റൺസെടുത്തത്. സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി ടോപ്പ് സ്കോററായപ്പോൾ വാർണർ, ഫിഞ്ച്, ലെബുഷെയ്ൻ, മാക്സ്‌വൽ എന്നിവർ ഫിഫ്റ്റി നേടി.

You might also like

Most Viewed