സിഡ്‌നിയിൽ ഇന്ത്യയ്ക്ക് ജയതുല്യ സമനില


 

സിഡ്‌നി: അനായാസം തോല്‍പിച്ചുകളയാമെന്ന ഓസീസ് മോഹങ്ങള്‍ തച്ചുതകര്‍ത്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രണ്ടാം ഇന്നിംഗ്‌സിൽ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പൻ അര്‍ധ സെഞ്ചുറികളും രവിചന്ദ്ര അശ്വിന്‍റേയും ഹനുമ വിഹാരിയുടേയും പ്രതിരോധവുമാണ് അവസാനദിനം കാത്തത്. ഇന്ത്യ 334/5 എന്ന സ്‌കോറിൽ നില്‍ക്കുന്പോൾ അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കേ ഓസീസ് സമനില സമ്മതിക്കുകയായിരുന്നു.
സ്‌കോർ: ഓസ്‌ട്രേലിയ-AUS 338 & 312/6 d, ഇന്ത്യ- IND 244 & 334/5. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയിലെ അവസാന മത്സരം വിജയികളെ തീരുമാനിക്കും. ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സിൽ അര്‍ധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്‌മിത്താണ് മാന്‍ ഓഫ് ദ് മാച്ച്.

You might also like

Most Viewed