ഐ.പി.എല്‍ താരലേല ചരിത്രത്തിലെ റെക്കോര്‍ഡ് തുകയുമായി ക്രിസ് മോറിസ്


ചെന്നൈ: പതിനാലാം ഐ.പി.എൽ ടൂർണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാർഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്.

കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടർന്ന് പഞ്ചാബ് കിംഗ്‌സ് റിലീസ് ചെയ്‌ത ഓസ്‌ട്രേലിയൻ താരം ഗ്ളെൻ മാക്‌സ്‌വെലിനെ 14.25 കോടിയ്‌ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ സ്വന്തമാക്കി. ഇംഗ്ളണ്ട് ഓൾറൗണ്ടറായ മൊയീൻ അലിയെ 7 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർകിംഗ്‌സ് സ്വന്തമാക്കി. സ്‌റ്റീവ് സ്‌മിത്തിനെ 2.2 കോടി രൂപയ്‌ക്ക് ഡൽഹി വാങ്ങി. ഇംഗ്ളണ്ട് ഓപ്പണർ ഡേവിഡ് മാലനെ പഞ്ചാബ് 1.5 കോടിക്കാണ് നേടിയത്. ബംഗ്ളദേശ് താരം ഷാക്കിബ് അൽ ഹസനെ കൊൽക്കത്ത നൈ‌റ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത് 3.2 കോടി രൂപയ്‌ക്കാണ്. കരുൺ നായർ, ജേസൺ റോയ്, അലക്‌സ് ഹെയിൽസ് എന്നിവരെ ആരും വാങ്ങിയില്ല. ന്യൂസിലാന്റ് താരം ആദം മിൽനെ 3.20 കോടിക്ക് മുംബയ് ടീമിലെത്തി. ബംഗ്ളാദേശ് താരം മുസ്‌‌തഫിസുർ റഹ്‌മാൻ രാജസ്ഥാൻ റോയൽസിൽ എത്തിയത് ഒരുകോടി രൂപയ്‌ക്കാണ്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed